പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ

ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യം കണ്ടു. അവസാന ഓവറിന്റെ നാലാം പന്തിൽ സിക്സ് അടിച്ച ഹാർദിക് പാണ്ഡ്യയയാണ് വിജയ റൺ കുറിച്ചത്. രവീന്ദ്ര ജഡേജ (29 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 33*) എന്നിവർ ചേർന്ന് അഞ്ചാം വിക്കറ്റിൽ നടത്തിയ മിന്നുംപ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അവസാന ഓവറിൽ ജഡേജ പുറത്തായെങ്കിലും ദിനേഷ് കാർത്തിക്കിനൊപ്പം (1 പന്തിൽ 1*) ചേർന്ന ഇന്ത്യയെ വിജയത്തിലെത്തിച്ചു