എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

സ്പീക്കർ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ.എൻ.ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടു വരാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. എം.വി.​ഗോവിന്ദന് പകരക്കാരനായാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതോടെ എം.വി.​ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവക്കും. ഔദ്യോ​ഗിക പ്രഖ്യാപനം അൽപ്പ സമയത്തിനകം ഉണ്ടാകും.

പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ

ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യം കണ്ടു. അവസാന ഓവറിന്റെ നാലാം പന്തിൽ സിക്സ് അടിച്ച ഹാർദിക് പാണ്ഡ്യയയാണ് വിജയ റൺ കുറിച്ചത്. രവീന്ദ്ര ജഡേജ (29 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 33*) എന്നിവർ ചേർന്ന് അഞ്ചാം വിക്കറ്റിൽ നടത്തിയ മിന്നുംപ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അവസാന ഓവറിൽ ജഡേജ പുറത്തായെങ്കിലും ദിനേഷ് കാർത്തിക്കിനൊപ്പം (1 പന്തിൽ […]

കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും; മുഖ്യമന്ത്രി ഫ്‌ളാറ്റിലെത്തി കണ്ടു

മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലക‍ൃഷ്ണനെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി സന്ദർശിക്കുന്നു. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ (പിബി) അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗം ആരംഭിച്ചു. ഇതിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കോടിയേരിക്കു പകരം ആരെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ നിർത്താൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ച് ടോള്‍ പിരിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്ത് വാഹന ഉടമകളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടികളില്‍ നിന്ന് ടോള്‍ എടുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ പൈലറ്റ് പദ്ധതികള്‍ നടക്കുന്നുണ്ടെന്നും നിയമഭേദഗതി ഉള്‍പ്പെടെ ആലോചനയിലുണ്ടെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കോഴിക്കോട് കടപ്പുറത്ത് സംഗീത പരിപാടിക്കിടെ അപകടം; 58 പേർക്ക് പരുക്ക്

കോഴിക്കോട് കടപ്പുറത്ത് കാർണിവലിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലുംപെട്ട് 58 പേർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടർന്ന് പൊലീസ് ഇടപെട്ട് പരിപാടി റദ്ദാക്കി. പരിപാടിക്ക് പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതാണ് ബീച്ചിൽ വലിയ തിരക്കിനു കാരണമായതെന്നാണ് വിവരം.