തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണകേസില് രണ്ട് എബിവിപി പ്രവര് ത്തകര് കൂടി അറസ്റ്റിലായി. സന്ദീപ്, സെഫിന് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ പിടിയിലായ ഹരിശങ്കറും സതീർത്ഥ്യനും ഓടിച്ച രണ്ട് ബൈക്കുകള് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമികൾ എത്തിയ ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം: 2 എബിവിപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ
