തലസ്ഥാനം ആഘോഷതിമിര്‍പ്പിലേക്ക്, ഓണം ട്രേഡ് ഫെയറിന് നാളെ കൊടിയേറും

സെപ്റ്റംബർ 6 മുതൽ 12 വരെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്‌സിബിഷനും നാളെ വൈകുന്നേരം ഏഴിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.എല്‍.എമാരായ കെ ആന്‍സലന്‍, വി.കെ പ്രശാന്ത്, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും.

ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാർക്ക് ഇനി ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല

ഇന്ത്യയിൽ നിന്നു ഖത്തറിൽ എത്തുന്നവർക്ക് ‍ഞായർ മുതൽ ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷനിലെ പ്രീ-റജിസ്‌ട്രേഷൻ, കോവിഡ് പരിശോധന എന്നിവയിൽ മാറ്റമില്ല. പുതുക്കിയ നയം 4ന് വൈകിട്ട് ദോഹ സമയം 6.00 നു പ്രാബല്യത്തിലാകും. ക്വാറന്റീൻ നീക്കിയത് ഫിഫ ലോകകപ്പ് കാണാൻ എത്തുന്നവർക്കും മറ്റു പ്രവാസികൾക്കും ആശ്വാസമായി. ഖത്തറിൽ താമസിക്കുന്ന പ്രവാസികൾ വിദേശത്തു നിന്നു മടങ്ങിയെത്തി 24 മണിക്കൂറിനകം റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവ് എങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം.

എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

സ്പീക്കർ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ.എൻ.ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടു വരാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. എം.വി.​ഗോവിന്ദന് പകരക്കാരനായാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതോടെ എം.വി.​ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവക്കും. ഔദ്യോ​ഗിക പ്രഖ്യാപനം അൽപ്പ സമയത്തിനകം ഉണ്ടാകും.

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു – Express Kerala

ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. 8.3 ശതമാനമാണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമീണ തൊഴിലില്ലായ്മാ നിരക്കിനേക്കാൾ 8 ശതമാനം കൂടുതലാണ്, ഇത് സാധാരണയായി ഏകദേശം 7 ശതമാനമാണ് കൂടാറുള്ളത്. ഓഗസ്റ്റിൽ നഗര തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി ഉയർന്നു, ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി ഉയർന്നു എന്ന് സിഎംഐഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞു.

സർവകലാശാല നിയമ (ഭേദഗതി) ബിൽ പാസാക്കി നിയമസഭ

സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരങ്ങൾക്കു കടിഞ്ഞാണിടുന്ന സർവകലാശാല നിയമ (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെയാണ് ബിൽ പാസ് ആക്കിയത്. മന്ത്രി ആർ.ബിന്ദു കൊണ്ടുവന്ന ഔദ്യോഗിക ഭേദഗതി സഭ അംഗീകരിച്ചു. വിസിമാരെ കണ്ടെത്താനുള്ള സേർച് കം സിലക്ട് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്.