സർവകലാശാല നിയമ (ഭേദഗതി) ബിൽ പാസാക്കി നിയമസഭ

സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരങ്ങൾക്കു കടിഞ്ഞാണിടുന്ന സർവകലാശാല നിയമ (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെയാണ് ബിൽ പാസ് ആക്കിയത്. മന്ത്രി ആർ.ബിന്ദു കൊണ്ടുവന്ന ഔദ്യോഗിക ഭേദഗതി സഭ അംഗീകരിച്ചു. വിസിമാരെ കണ്ടെത്താനുള്ള സേർച് കം സിലക്ട് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്.