ജനന നിരക്ക് വർധിപ്പിക്കാൻ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചൈന

ജനസംഖ്യ നിരക്കില്‍ റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയതോടെയാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായത്. രാജ്യത്ത് നിലവിലെ സ്ഥിതി തുടർന്നാൽ 2025ഓടെ ജനസംഖ്യ ക്രമാതീതമായി കുറയുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനങ്ങൾ. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍, ദേശീയ- സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യുല്‍പ്പാദന ആരോഗ്യത്തിനുള്ള ചെലവ് വര്‍ധിപ്പിക്കാനും രാജ്യവ്യാപകമായി ശിശു സംരക്ഷണ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവാരമില്ലാത്ത കുക്കറുകള്‍ വിറ്റതിന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി

ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഉത്പാദിപ്പിക്കുന്നതുമെല്ലാം നിയമപരമായി രാജ്യത്ത് കുറ്റം തന്നെയാണ്. ഈ രീതിയില്‍ നിലവാരമില്ലാത്ത കുക്കറുകൾ വിറ്റതിന് ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനിപ്പോൾ സിസിപിഎ പിഴ ചുമത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ടും പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചുവെന്ന വകുപ്പ് പ്രകാരമാണ് പിഴ. 598 പ്രഷര്‍ കുക്കറുകളാണ് നിലവാരമില്ലാത്തതായി ഫ്ളിപ്കാര്‍ട്ട് വിറ്റഴിച്ചിരിക്കുന്നത്.

അണ്ണാ ഡിഎംകെ വാനഗരം ജനറൽ കൗണ്‍സില്‍ തീരുമാങ്ങൾ കോടതി റദ്ദാക്കി; വിധി സ്വാഗതം ചെയ്ത് ഒ പനീര്‍ശെല്‍വം

തന്നെ പുറത്താക്കിയ അണ്ണാ ഡിഎംകെ ജനറൽ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി പാർട്ടിയുടെയും അണികളുടെയും വിജയമെന്ന് ഒ പനീര്‍ശെല്‍വം. ഇപിഎസിനെ ജനറൽ സെക്രട്ടറിയായി അവരോധിച്ചതടക്കം ജൂലൈ 11ന് വാനഗരത്ത് ചേർന്ന ജനറൽ കൗൺസിലിൽ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഡി.ജയചന്ദ്രൻ്റേതാണ് വിധി. ജനറൽ കൗൺസിലിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി ജൂണ് 23-ന് മുൻപുള്ള നില പാർട്ടിയിൽ തുടരണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്.

ബഫർ സോൺ വിധി വലിയ പ്രത്യാഘാതമുണ്ടാക്കും; പുന:പരിശോധന ഹർജി ഫയൽ ചെയ്തു കേരളം

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹർജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം ഹര്‍ജിയില്‍ പറയുന്നു.

കൊവിഡിന് ശേഷം വരുമാനം കുറഞ്ഞു; ലോട്ടറി വിൽപന മറ്റ് സംസ്ഥാനങ്ങളിൽ തടയരുതെന്ന് മേഘാലയ, സിക്കിം സർക്കാരുകൾ

മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നത് തടയരുതെന്ന ഹ‍ർജിയുമായി മേഘാലയ, സിക്കിം സർക്കാരുകൾ. സുപ്രീംകോടതിയിലാണ് ഇരു സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമാക്കി ഹ‍ർജി നൽകിയത്. കൊവിഡ് മഹാമാരിക്ക് ശേഷം ലോട്ടറിയിൽ നിന്നല്ലാതെ മറ്റ് വരുമാനങ്ങൾ തങ്ങൾക്കില്ലെന്ന് മേഘാലയ, സിക്കിം സർക്കാരുകൾ വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ ഉൽപ്പനം മറ്റൊരു സംസ്ഥാനത്ത് വിൽക്കുന്നത് തടയുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും മേഘാലയ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.