ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഉത്പാദിപ്പിക്കുന്നതുമെല്ലാം നിയമപരമായി രാജ്യത്ത് കുറ്റം തന്നെയാണ്. ഈ രീതിയില്‍ നിലവാരമില്ലാത്ത കുക്കറുകൾ വിറ്റതിന് ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനിപ്പോൾ സിസിപിഎ പിഴ ചുമത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ടും പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചുവെന്ന വകുപ്പ് പ്രകാരമാണ് പിഴ. 598 പ്രഷര്‍ കുക്കറുകളാണ് നിലവാരമില്ലാത്തതായി ഫ്ളിപ്കാര്‍ട്ട് വിറ്റഴിച്ചിരിക്കുന്നത്.
നിലവാരമില്ലാത്ത കുക്കറുകള്‍ വിറ്റതിന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി
