മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നത് തടയരുതെന്ന ഹർജിയുമായി മേഘാലയ, സിക്കിം സർക്കാരുകൾ. സുപ്രീംകോടതിയിലാണ് ഇരു സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമാക്കി ഹർജി നൽകിയത്. കൊവിഡ് മഹാമാരിക്ക് ശേഷം ലോട്ടറിയിൽ നിന്നല്ലാതെ മറ്റ് വരുമാനങ്ങൾ തങ്ങൾക്കില്ലെന്ന് മേഘാലയ, സിക്കിം സർക്കാരുകൾ വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ ഉൽപ്പനം മറ്റൊരു സംസ്ഥാനത്ത് വിൽക്കുന്നത് തടയുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും മേഘാലയ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
കൊവിഡിന് ശേഷം വരുമാനം കുറഞ്ഞു; ലോട്ടറി വിൽപന മറ്റ് സംസ്ഥാനങ്ങളിൽ തടയരുതെന്ന് മേഘാലയ, സിക്കിം സർക്കാരുകൾ
