യുക്രൈനെതിരായ യുദ്ധത്തിൽ മരിച്ചു; റഷ്യൻ സീരിയർ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം

യുക്രൈനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം. 34കാരനായ ഇവാൻ നെപററ്റോവിനാണ് പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചത്. അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ 25 വർഷത്തെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് നെപററ്റോവിനെ പോർമുഖത്തേക്കയക്കുന്നത്.

ശബരിമല തീര്‍ത്ഥാടനം: പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു

ശക്തമായ മഴയുടെ സാഹചര്യത്തില്‍ പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് നടപടി. അതേസമയം ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട സെപ്റ്റംബർ 6 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 7.09.2022 മുതൽ 10.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും.ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും.

അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം; ഹാജരാകാൻ ബസ് ജീവനക്കാർക്ക് ആ‍ർടിഒയുടെ നിർദേശം

കൂറ്റനാട് ചാലിശ്ശേരിയിൽ അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആ‍ർടിഒ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പട്ടാമ്പി ജോയിന്റ് ആർടിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടതായും ആർടിഒ അറിയിച്ചു.

മനുഷ്യക്കടത്ത്; ശ്രീലങ്കൻ സ്വദേശികൾക്കെതിരെ കേസെടുത്തു – Express Kerala

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ഇവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ആഗസ്റ്റ് 16നായിരുന്നു ആദ്യ ശ്രമം നടത്തിയത് .പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചത്.ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചത്.

ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി

പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് യുവതി തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.