ശബരിമല തീര്‍ത്ഥാടനം: പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു

ശക്തമായ മഴയുടെ സാഹചര്യത്തില്‍ പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് നടപടി. അതേസമയം ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട സെപ്റ്റംബർ 6 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 7.09.2022 മുതൽ 10.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും.ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും.