Gold Rate Today: കുതിച്ചുചാടി സ്വർണവില; മൂന്ന് ദിവസത്തിന് ശേഷം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today’s Gold Rate)37,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 […]

ഓണാഘോഷത്തിനെത്തിച്ച ഫ്രീക്കന്‍ വണ്ടികള്‍ പിടിച്ചെടുത്ത് MVD

രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ ഓണാഘോഷത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. ഒരു റിക്കവറി വാഹനം ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നാണ് അഭ്യാസ പ്രകടനം തടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10-ന് തൊടുപുഴ ന്യൂമാന്‍ കോളേജിന്റെ മുന്‍പിലെ റോഡില്‍നിന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സമെന്റും തൊടുപുഴ സബ് ആര്‍.ടി. ഒ. സംഘവും പോലീസും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്.

വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ – Express Kerala

വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ. ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകൾ ഉടൻ തന്നെ വാട്ട്‌സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്തുമെന്ന് മുൻപുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മാറ്റങ്ങൾ ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. പഴയ ഐഫോണുകളുള്ള ഉപയോക്താക്കൾ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ തങ്ങളുടെ ഹാൻഡ്‌സെറ്റുകൾ ഐഒഎസ്12-ലേക്കോ പുതിയ പതിപ്പുകളിലേക്കോ അപ്‌ഗ്രേഡ് ചെയ്യണം. ഈ സമയത്ത് ഐഫോൺ 5, ഐഫോൺ 5c ഉപയോക്താക്കളെ പുതിയ ഐഫോൺ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം.

ഇനിയും രാഷ്ട്രീയം പറയും; മന്ത്രിയാകണോ സ്പീക്കറാകണോ എന്ന് തീരുമാനിക്കുന്നത് പാർട്ടി’: ഷംസീർ

രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. പാർട്ടി ഏൽപ്പിക്കുന്ന ചുമതല നന്നായി ചെയ്തിട്ടുണ്ട്. മന്ത്രിയാകണോ സ്പീക്കർ ആകണമോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ഷംസീർ പ്രതികരിച്ചു. സഭയ്ക്കുള്ളിൽ ഭരണഘടനാപരമായ രീതിയിൽ മാത്രമെ പ്രവർത്തിക്കുകയുള്ളു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും ഷംസീർ കണ്ണൂരിൽ പറഞ്ഞു.നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീർ തലശ്ശേരിയിൽനിന്ന് രണ്ടാം തവണയാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.

വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം; പത്തൊമ്പതാം ദിവസത്തിലേക്ക്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരേ ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ രൂപതയുടേയും തീരുമാനം. തിങ്കളാഴ്ച മുതൽ വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും.