ബിജെപിയില്‍നിന്ന് പണംവാങ്ങി എഎപിക്കുവേണ്ടി പ്രവര്‍ത്തിക്കൂ; ഗുജറാത്തിലെ ബിജെപിക്കാരോട് കെജ്‌രിവാള്‍

സ്വന്തം പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകരോട് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആഹ്വാനം. ഇത്രയും കാലം പാര്‍ട്ടിയെ സേവിച്ചതിന് എന്ത് പ്രതിഫലമാണ് ലഭിച്ചതെന്ന് ബിജെപി പ്രവര്‍ത്തകരോട് ആരാഞ്ഞ കെജ്‌രിവാള്‍ ബിജെപി നേതാക്കളെ തന്റെ പാര്‍ട്ടിയ്ക്ക് ആവശ്യമില്ലെന്നും അറിയിച്ചു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരോടുള്ള കെജ്‌രിവാളിന്റെ ആഹ്വാനം.

തട്ടേക്കാട് പക്ഷി സങ്കേതം നിയമപരമായി നിലനിൽക്കില്ല; ഹൈക്കോടതിയിൽ ഹർജി

തട്ടേക്കാട് പക്ഷി സങ്കേതം നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ ഹർജി. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് വാദം. നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്.

ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി വിതരണം ചെയ്യുന്നില്ല, സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; ചെന്നിത്തല

ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക് നൽകേണ്ട 10കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അരക്കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ്. അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാൻ.

ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പീഡനകേസ്; പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി

സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.അതേസമയം, സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി സമർപ്പിച്ചത്.

1,842 കേസുകൾ കഴിഞ്ഞ നാല് ദിവസത്തിനിടെ തീർപ്പാക്കിയതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീം കോടതി 1,842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്. മിന്നൽ വേഗത്തിലാണ് സുപ്രീം കോടതി കേസുകൾ തീർപ്പാക്കിയത്. “വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1,296 ഉം പതിവ് കാര്യങ്ങൾ 106 കേസുകളുമാണ് തീർപ്പാക്കിയത് എന്ന് കോടതി ജീവനക്കാർ അറിയിച്ചിട്ടുണ്ട്. കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 440 ട്രാൻസ്ഫർ ഹർജികളും കോടതി തീർപ്പാക്കി.