ബിജെപിയില്‍നിന്ന് പണംവാങ്ങി എഎപിക്കുവേണ്ടി പ്രവര്‍ത്തിക്കൂ; ഗുജറാത്തിലെ ബിജെപിക്കാരോട് കെജ്‌രിവാള്‍

സ്വന്തം പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകരോട് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആഹ്വാനം. ഇത്രയും കാലം പാര്‍ട്ടിയെ സേവിച്ചതിന് എന്ത് പ്രതിഫലമാണ് ലഭിച്ചതെന്ന് ബിജെപി പ്രവര്‍ത്തകരോട് ആരാഞ്ഞ കെജ്‌രിവാള്‍ ബിജെപി നേതാക്കളെ തന്റെ പാര്‍ട്ടിയ്ക്ക് ആവശ്യമില്ലെന്നും അറിയിച്ചു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരോടുള്ള കെജ്‌രിവാളിന്റെ ആഹ്വാനം.