ശബാന ആസ്മിയും നസറുദീന്‍ ഷായും തുക്‌ഡെ തുക്‌ഡൈ സംഘത്തിന്റെ ഏജന്റുമാര്‍ – മധ്യപ്രദേശ് മന്ത്രി

സിനിമാതാരങ്ങളായ ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എന്നിവര്‍ തുക്‌ഡെ-തുക്‌ഡെ സംഘത്തിന്റെ ഏജന്റുമാരാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമേ ഇവര്‍ ശബ്ദമുയര്‍ത്താറുള്ളൂവെന്ന് മിശ്ര കുറ്റപ്പെടുത്തി. ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചതില്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ രാജ്യസഭാംഗം കൂടിയായ ശബാന ആസ്മി പ്രതികരിച്ചതിന് പിന്നാലെയായിരുന്നു മിശ്രയുടെ പരിഹാസവും വിമര്‍ശനവും.

ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം: പി രാജീവ്

കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ രാജ്യത്തിന്റെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് കാണണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമിച്ചത് കേരളത്തിലാണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും പി രാജീവ് പറഞ്ഞു.വിക്രാന്ത് ഇന്ത്യയുടെ വ്യവസായോൽപ്പാദനത്തിലെ ചരിത്ര സന്ദർഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിൻ ഷിപ്പിയാർഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിർമിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമാണത്തിൽ നേരിട്ട് പങ്കാളികളായത്.

വിലക്കയറ്റത്തിനെതിരെ കടുപ്പിക്കാൻ കോൺഗ്രസ്, ദില്ലിയിൽ നാളെ റാലി, പതിനായിരങ്ങൾ പങ്കെടുക്കും

വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലി നാളെ ദില്ലിയിൽ നടക്കും. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പതിനായിര കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വിലക്കയറ്റത്തിന് എതിരെ തുടർച്ചയായി സമരം നടന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാതെ കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നും വേണുഗോപാൽ വിമർശിച്ചു.

പുൽവാമയ്ക്ക് പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് മറുപടി നൽകിയത് ബി.ജെ.പി സർക്കാരിന്റെ കാലത്ത്; അമിത് ഷാ

പുൽവാമയ്ക്ക് പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് മറുപടി നൽകിയത് ബി.ജെ.പി സർക്കാരിന്റെ കാലത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ല. കശ്മീരിൽ പ്രത്യേക അവകാശം ഇല്ലാതാക്കി മാറ്റിയത് ബി.ജെ.പിയാണ്. മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക ശക്തിയാക്കി വളർത്തികൊണ്ടിരിക്കുകയാണ്. കേരളവും മോദിജിയുടെ യാത്രയ്ക്ക് ഒപ്പം ചേരണമെന്നും എല്ലാവരുടെയും പിന്തുണ അതിനായി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ല; അമിത് ഷാ

കേരള ജനതയ്ക്ക് ഓണാശംസകൾ നേരുകയാണെന്നും കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ. പത്മനാഭസ്വാമിയുടെ മണ്ണിൽ നടക്കുന്ന പട്ടികജാതി സംഗമത്തിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലെ പ്രധാനമന്ത്രി കേരളത്തിൽ വന്ന് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു. അയ്യങ്കാളിയുടെ ഭൂമിയിൽ എത്തുമ്പോൾ കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുകയാണ്.