‘അഴിമതി നിറഞ്ഞ നേതൃത്വമാണ്, വിജിലൻസ് അന്വേഷണം വേണം’; പി.സി ചാക്കോക്കെതിരെ എൻസിപി മുതിർന്ന നേതാവ് രംഗത്ത്

എൻസിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പി.സി ചാക്കോക്കെതിരെ വിമർശനവുമായി പാർട്ടി നേതാവ് എൻ.എ മുഹമ്മദ് കുട്ടി. ചാക്കോ പ്രസിഡന്റായ ശേഷം ഒരുപാട് പേർ പാർട്ടി വിട്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നിറഞ്ഞ നേതൃത്വമാണ് കഴിഞ്ഞ ഒരു വർഷമായി ഉണ്ടായിരുന്നത്. പാർട്ടിക്കകത്ത് കച്ചവടമാണ് നടക്കുന്നത്. വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മോദിയുടെ ജനപ്രീതിയിൽ കുറവില്ല, കേരളത്തിൽ സുരേഷ് ഗോപി ജനപ്രിയ നേതാവ്’; ബിജെപി സർവേ റിപ്പോർട്ട് പുറത്ത്

ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയില്‍ കാര്യമായ കുറവെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ കുറവുണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ സർവേയിലെ കണ്ടെത്തൽ. വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സർവേ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വന്നത്.

ടാക്‌സികളെല്ലാം ഒരേ സ്ഥലത്തേക്ക് അയച്ച് ഹാക്കര്‍മാര്‍; റഷ്യന്‍ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

ഓണ്‍ലൈന്‍ ടാക്‌സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ് വെയര്‍ കയ്യടക്കിയ ഹാക്കര്‍മാര്‍ ഡസന്‍ കണക്കിന് കാറുകളെ ഒരേ സ്ഥലത്തേക്ക് തന്നെ അയച്ചു. ഇത് മൂന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിനിടയാക്കി. യാന്റെക്‌സിന്റെ സുരക്ഷ ഭേദിച്ച ഹാക്കര്‍മാര്‍ വ്യാജ ബുക്കിങുകള്‍ നടത്തിയാണ് ഡ്രൈവര്‍ഡമാരെ ഒരേ സ്ഥലത്തേക്ക് അയച്ചത്. മോസ്‌കോയിലെ പ്രധാന ഇടങ്ങളിലൊന്നായ കുറ്റ്‌സോവ്‌സ്‌കി പ്രോസ്‌പെക്ടിലേക്കാണ് കാറുകള്‍ എത്തിച്ചേര്‍ന്നത് ഇവിടെയാണ് ഹോട്ടല്‍ യുക്രൈന്‍ സ്ഥിതി ചെയ്യുന്നത്.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കില്ല; അഭ്യൂഹങ്ങൾ തള്ളി എഐസിസി

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ തള്ളി എഐസിസി നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍ എന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാൻ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ശ്രമിച്ചേക്കും. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ആര് ആധ്യക്ഷനാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ശശി തരൂര്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കിയിട്ടുള്ളത്.

ആടിനെ വിറ്റതിനെച്ചൊല്ലി തര്‍ക്കം: അമ്മയെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി. നോദയന്‍ഭായ് മേഘ്‌വാല്‍(40) എന്ന സത്രീയാണ് കൊല്ലപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ഥിയായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ജല്‍വാറിലെ സുനല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സേമ്‌ലിയ സ്വദേശികളാണ് ഇവര്‍.