ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം: പി രാജീവ്

കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ രാജ്യത്തിന്റെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് കാണണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമിച്ചത് കേരളത്തിലാണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും പി രാജീവ് പറഞ്ഞു.വിക്രാന്ത് ഇന്ത്യയുടെ വ്യവസായോൽപ്പാദനത്തിലെ ചരിത്ര സന്ദർഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിൻ ഷിപ്പിയാർഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിർമിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമാണത്തിൽ നേരിട്ട് പങ്കാളികളായത്.