സിനിമാതാരങ്ങളായ ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എന്നിവര്‍ തുക്‌ഡെ-തുക്‌ഡെ സംഘത്തിന്റെ ഏജന്റുമാരാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമേ ഇവര്‍ ശബ്ദമുയര്‍ത്താറുള്ളൂവെന്ന് മിശ്ര കുറ്റപ്പെടുത്തി. ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചതില്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ രാജ്യസഭാംഗം കൂടിയായ ശബാന ആസ്മി പ്രതികരിച്ചതിന് പിന്നാലെയായിരുന്നു മിശ്രയുടെ പരിഹാസവും വിമര്‍ശനവും.
ശബാന ആസ്മിയും നസറുദീന്‍ ഷായും തുക്‌ഡെ തുക്‌ഡൈ സംഘത്തിന്റെ ഏജന്റുമാര്‍ – മധ്യപ്രദേശ് മന്ത്രി
