വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ – Express Kerala

വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ. ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകൾ ഉടൻ തന്നെ വാട്ട്‌സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്തുമെന്ന് മുൻപുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മാറ്റങ്ങൾ ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. പഴയ ഐഫോണുകളുള്ള ഉപയോക്താക്കൾ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ തങ്ങളുടെ ഹാൻഡ്‌സെറ്റുകൾ ഐഒഎസ്12-ലേക്കോ പുതിയ പതിപ്പുകളിലേക്കോ അപ്‌ഗ്രേഡ് ചെയ്യണം. ഈ സമയത്ത് ഐഫോൺ 5, ഐഫോൺ 5c ഉപയോക്താക്കളെ പുതിയ ഐഫോൺ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം.