ഇനിയും രാഷ്ട്രീയം പറയും; മന്ത്രിയാകണോ സ്പീക്കറാകണോ എന്ന് തീരുമാനിക്കുന്നത് പാർട്ടി’: ഷംസീർ

രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. പാർട്ടി ഏൽപ്പിക്കുന്ന ചുമതല നന്നായി ചെയ്തിട്ടുണ്ട്. മന്ത്രിയാകണോ സ്പീക്കർ ആകണമോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ഷംസീർ പ്രതികരിച്ചു. സഭയ്ക്കുള്ളിൽ ഭരണഘടനാപരമായ രീതിയിൽ മാത്രമെ പ്രവർത്തിക്കുകയുള്ളു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും ഷംസീർ കണ്ണൂരിൽ പറഞ്ഞു.നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീർ തലശ്ശേരിയിൽനിന്ന് രണ്ടാം തവണയാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.