ഓണാഘോഷത്തിനെത്തിച്ച ഫ്രീക്കന്‍ വണ്ടികള്‍ പിടിച്ചെടുത്ത് MVD

രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ ഓണാഘോഷത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. ഒരു റിക്കവറി വാഹനം ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നാണ് അഭ്യാസ പ്രകടനം തടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10-ന് തൊടുപുഴ ന്യൂമാന്‍ കോളേജിന്റെ മുന്‍പിലെ റോഡില്‍നിന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സമെന്റും തൊടുപുഴ സബ് ആര്‍.ടി. ഒ. സംഘവും പോലീസും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്.