ട്രെയിനുകൾക്ക് നിയന്ത്രണം, കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി.

എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സി​ഗ്നൽ തകരാർ മൂലം ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.അതേസമയം, സി​ഗ്നൽ തകരാർ മൂലം ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. രംഗത്തെത്തി.

‘സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങി ‘റവന്യൂ മന്ത്രി കെ രാജൻ

കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി വിദേശ ഏജൻസികളുടെ അടക്കം സേവനം തേടി കേരളം. സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.

ദുരിതം തീരുന്നില്ല; പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചു

പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് പാകിസ്താനിൽ 13 പേർ മരിച്ചു. സിന്ധു നദിയിലാണ് അപകടമുണ്ടായത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിന്ധ് പ്രവിശ്യയിലെ ബിലാവൽപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.പ്രളയബാധിത മേഖലയിലുള്ളവരെ റിലീഫ് ക്യാമ്പിലേക്ക് മാറ്റുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

സ്കൂളിലെ ഓഫീസ് കുത്തിതുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു, പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിടിയില്‍

സര്‍ക്കാര്‍ സ്കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. തമിഴ്നാട്, മൈലേരിപാളയം ഐ ഷെമീർ ആണ് പിടിയിലായത്. കോഴിപ്പാറ സർക്കാർ സ്കൂളിൻ്റെ ഓഫീസ് കുത്തിത്തുറന്നാണ് പ്രതി ലാപ്ടോപ് മോഷ്ടിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. മൂന്ന് ലാപ്ടോപ്പ്, ഒരു മൊബൈൽ ഫോൺ, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയാണ് ഓഗസ്റ്റ് 25ന് മോഷ്ടിച്ചത്. നേരത്തെ ഒരു പോക്സോ കേസിൽ റിമാൻഡിൽ ആയിരുന്ന പ്രതി ഷെമീർ ജൂലൈയിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് ശേഷമാണ് മോഷണം.

കാസര്‍കോട്ട് പട്ടാപ്പകല്‍ പള്ളിയിലെ നേ‍ര്‍ച്ചപ്പെട്ടി തക‍ര്‍ത്ത് മോഷണം, പ്രതികൾക്കായി തിരച്ചിൽ

കാസര്‍കോട് തൃക്കരിപ്പൂരില്‍ പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം. തൃക്കരിപ്പൂര്‍ നഗരത്തിനടുത്തെ ചൊവ്വേരി മുഹ്‍യുദ്ദീന്‍ മസ്ജിദിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്താണ് പണം കവര്‍ന്നത്. ഇന്ന് രാവിലെ ആറിനും പന്ത്രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. പള്ളി പുതുക്കി പണിത ശേഷം പള്ളിക്കകത്ത് സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തക‍ര്‍ത്താണ് പണം കവര്‍ന്നത്. ഒന്നര വര്‍ഷം മുമ്പ് തുറന്ന നേര്‍ച്ചപ്പെട്ടിയാണിത്. പ്രഭാത നമസ്ക്കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ ശേഷമാണ് മോഷണം നടന്നത്. ഉച്ച നമസ്ക്കാരത്തിനായി പള്ളിയില്‍ എത്തിയവരാണ് നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തത് കണ്ടത്.