സ്കൂളിലെ ഓഫീസ് കുത്തിതുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു, പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിടിയില്‍

സര്‍ക്കാര്‍ സ്കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. തമിഴ്നാട്, മൈലേരിപാളയം ഐ ഷെമീർ ആണ് പിടിയിലായത്. കോഴിപ്പാറ സർക്കാർ സ്കൂളിൻ്റെ ഓഫീസ് കുത്തിത്തുറന്നാണ് പ്രതി ലാപ്ടോപ് മോഷ്ടിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. മൂന്ന് ലാപ്ടോപ്പ്, ഒരു മൊബൈൽ ഫോൺ, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയാണ് ഓഗസ്റ്റ് 25ന് മോഷ്ടിച്ചത്. നേരത്തെ ഒരു പോക്സോ കേസിൽ റിമാൻഡിൽ ആയിരുന്ന പ്രതി ഷെമീർ ജൂലൈയിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് ശേഷമാണ് മോഷണം.