ഇടുക്കി സിപിഐ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കാനം പക്ഷത്തിന് പരാജയം

കോട്ടയത്തിനു പിന്നാലെ ഇടുക്കി സിപിഐ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിലും കാനം പക്ഷത്തിന് പരാജയം. കെ സലിംകുമാർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇഎസ് ബിജിമോളെ പരാജയപ്പെടുത്തി 51 അംഗ കൗൺസിലിൽ 43 വോട്ടാണ് കെ സലിംകുമാറിനു ലഭിച്ചത്. 51 അംഗ കൗൺസിലിൽ 43 വോട്ടുകളാണ് സലിംകുമാറിനു ലഭിച്ചത്. ബിജിമോൾക്ക് വെറും 7 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ഒരു പ്രതിനിധി ഒഴിഞ്ഞുനിൽക്കുകയാണ്.

പുന്നാര മിനിസ്റ്ററേ എന്ന് ബഷീര്‍, പുന്നാര അംഗമേ എന്ന് റിയാസ്; സഭയില്‍ ചിരിപ്പൂരം

നിയമസഭയില്‍ ചിരിയുയര്‍ത്തി മന്ത്രി പിഎ മുഹമ്മദ് റിയാസും ഏറനാട് എംഎല്‍എ പികെ ബഷീറും. തന്‍റെ മണ്ഡലത്തിലെ റോഡ് നിര്‍മാണത്തെക്കുറിച്ചുള്ള പ്രശ്നം ഉന്നയിക്കവെയാണ് എംഎല്‍എയും മന്ത്രിയും പരസ്പരം ‘പുന്നാരേ’ എന്ന് വിശേഷിപ്പിച്ചത്. റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി ഏറനാട് മണ്ഡലത്തില്‍ എരഞ്ഞിമാവ് മുതല്‍ എടവണ്ണ വരെയും അരീക്കോട് സൗത്ത് മുതല്‍ മഞ്ചേരി വരെയും കെഎസ്ടിപി നിര്‍മിക്കുന്ന റോഡിന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് നഷ്ടമായ ചുറ്റുമതിലും ഗേറ്റും പുനര്‍നിര്‍മിച്ച് നല്‍കുന്നില്ലെന്നായിരുന്നു ബഷീറിന്‍റെ പരാതി.

നാദാപുരത്ത് കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയിൽ യു.പി സർക്കാറിന് നോട്ടീസ് നൽകി സുപ്രീംകോടതി

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയിൽ യു.പി സർക്കാറിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. സെപ്തംബർ ഒമ്പതിനാണ് ഇനി കേസ് പരിഗണിക്കുക. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് കാപ്പന്റെ ജാമ്യഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസായി അധികാരമേറ്റ ശേഷം ജസ്റ്റിസ് യു.യു ലളിത് ആദ്യമായി പരിഗണിച്ചത് സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയാണ്. ഹാഥ്‌റസിൽ കലാപം സൃഷ്ടിച്ചു, പണം വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സിദ്ദീഖ് കാപ്പനെതിരായ കുറ്റപത്രത്തിൽ പറയുന്നത്.

ദീപാവലിയോടെ ജിയോ 5ജി എത്തും; രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അംബാനി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 45-ാമത് വാർഷിക പൊതുയോഗം ആരംഭിച്ചു. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ നൽകുമെന്ന് അംബാനി വ്യക്തമാക്കി. കൂടതെ 5ജിക്ക് വേണ്ടി ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.