ഓണക്കിറ്റിനെ അവഹേളിച്ച ട്വന്റി20യ്ക്ക് മറുപടിയുമായി പിവി ശ്രീനിജിൻ എംഎൽഎ

ഓണക്കിറ്റിനെ അവഹേളിച്ച ട്വന്റി20ക്കെതിരെ അഡ്വ. പിവി ശ്രീനിജിൻ എംഎൽഎ. ട്വന്റി-20 കിഴക്കമ്പലം ഫേസ്ബുക്ക് പേജിൽ ഓണക്കിറ്റിനെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് ശ്രീനിജിൻ എംഎൽഎ രംഗത്തുവന്നത്. മുതലാളി പാർട്ടിയുടെ ജനാധിപത്യബോധം എന്നാണ് ശ്രീനിജൻ പോസ്റ്റിനെ വിമർശിച്ചിരിക്കുന്നത്. വിമർശിക്കാം പക്ഷെ ഇത്രയും തരം താഴരുത് എന്നും അദ്ദേഹം പറയുന്നു.

റഫാൽ കേസിൽ പുതിയ അന്വേഷണം വേണം; ഹര്‍ജി തള്ളി സുപ്രീം കോടതി

റഫാല്‍ ഇടപാടില്‍ പുതിയ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഇന്ത്യയിലെ ഇടനിലക്കാരന് ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഫ്രഞ്ച് മാധ്യമം പുറത്തുവിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആനക്കൊമ്പ് കേസ്: മോഹൻലാലിന് ഹർജി നൽകാനാവില്ല; കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ ഹൈക്കോടതി. മോഹന്‍ലാലിനെതിരേ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും കേസ് എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി അതിന് തയ്യാറായില്ല. മോഹന്‍ലാലിനോട് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കഴക്കൂട്ടം ബൈപ്പാസിൽ ടോൾ പുനർനിർണയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കഴക്കൂട്ടം ബൈപ്പാസിലെ ടോൾ നിരക്ക് പുനർനിർണയിക്കണമെന്ന് ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. കോവളം മുതൽ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ഒഴിവാക്കിയാണ് നിരക്ക് പുനർനിർണയിക്കേണ്ടത് എന്നാണ് ഹൈക്കോടതി നിര്‍ദേശം. ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നാറ്റ് പാക്ക്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർ പഠനം നടത്തി നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തിലുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു.