ഏഴര കിലോ കഞ്ചാവുമായി വധശ്രമക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ കോഴിക്കോട്ട് പിടിയിൽ

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടി. കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് 22 വയസ്സ്, കുറ്റിയാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് 36 വയസ്സ് കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് 33 വയസ് എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

‘കമ്മ്യൂണിസ്റ്റ് പാർട്ടിയോ സർക്കാരോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല’; ദേവസ്വം മന്ത്രി

കമ്മ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രിംകോടതി റിട്ടേർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്തതുമാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

ബഫര്‍സോണ്‍: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും: മുഖ്യമന്ത്രി

ബഫർസോൺ മേഖലകളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതര നിർമ്മാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങൾ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങൾ പഠിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

തൃശൂരില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു – Express Kerala

ചിമ്മിനിയില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു. നദാംപാടം കള്ളിചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഒരുമാസം മുന്‍പാണ് കാട്ടില്‍ വച്ച് ഇവരെ നായ കടിച്ചത്. ചികിത്സ തേടി അന്ന് ആശുപത്രിയിലെത്തിയപ്പോള്‍ നായ കടിച്ച വിവരം ഇവര്‍ പറഞ്ഞിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ കടിച്ച നായയെ കണ്ടെത്താനായിട്ടില്ല.

ദേശീയ പാർട്ടി രൂപീകരിക്കും : ഗുലാം നബി ആസാദ്

ദേശീയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് മാധ്യമങ്ങളോട്. നെഹ്രുവിലും ഗാന്ധിയിലും ആകൃഷ്ടനായാണ് കോൺഗ്രസിലേക്ക് വന്നത്. പക്ഷേ കോൺഗ്രസിൽ തൃപ്തനല്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണ് ഗുലാം നബി ആസാദ്. കൂടിക്കാഴ്ച നടന്നാൽ അത് വ്യക്തിപരമായ സൗഹ്യദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും എന്ന് ബിജെപി വ്യത്തങ്ങൾ പറഞ്ഞു.