ആനക്കൊമ്പ് കേസ്: മോഹൻലാലിന് ഹർജി നൽകാനാവില്ല; കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ ഹൈക്കോടതി. മോഹന്‍ലാലിനെതിരേ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും കേസ് എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി അതിന് തയ്യാറായില്ല. മോഹന്‍ലാലിനോട് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.