മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയിൽ യു.പി സർക്കാറിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. സെപ്തംബർ ഒമ്പതിനാണ് ഇനി കേസ് പരിഗണിക്കുക. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് കാപ്പന്റെ ജാമ്യഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസായി അധികാരമേറ്റ ശേഷം ജസ്റ്റിസ് യു.യു ലളിത് ആദ്യമായി പരിഗണിച്ചത് സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയാണ്. ഹാഥ്‌റസിൽ കലാപം സൃഷ്ടിച്ചു, പണം വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സിദ്ദീഖ് കാപ്പനെതിരായ കുറ്റപത്രത്തിൽ പറയുന്നത്.
സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയിൽ യു.പി സർക്കാറിന് നോട്ടീസ് നൽകി സുപ്രീംകോടതി
