ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് പൂല അന്തോണിയെ കര്‍ദിനാളായി അവരോധിച്ചു

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് പൂല അന്തോണിയെ കര്‍ദിനാളായി അവരോധിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിച്ചു. ഹൈദരാബാദില്‍നിന്ന് കര്‍ദിനാളാകുന്ന ആദ്യത്തെ ആര്‍ച്ചുബിഷപ്പാണ് അദ്ദേഹം. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം ആറായി. ഇതില്‍ അഞ്ചുപേര്‍ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ചേരാം.

വില കുത്തനെ ഇടിഞ്ഞു, ഉള്ളിയും വെളുത്തുള്ളിയും നദിയിലൊഴുക്കിയും റോഡിൽ ഉപേക്ഷിച്ചും കർഷകർ

വില കുത്തനെ ഇടിഞ്ഞതോടെ ഉള്ളിയും വെളുത്തുള്ളിയും ഉപേക്ഷിച്ച് കർഷകര്‍. കിലോയ്ക്ക് 50 പൈസ നിരക്കിലേക്ക് വില താഴ്ന്നതോടെയാണ് കർഷകരുടെ പ്രതിഷേധം. ഉള്ളിയും വെളുത്തുള്ളിയും റോഡിൽ ഉപേക്ഷിച്ചും നദിയിലൊഴുക്കിയും തീയിട്ടുമാണ് മധ്യപ്രദേശിലെ കർഷകർ പ്രതിഷേധിച്ചത്. വിളകൾക്ക് മിനിമം താങ്ങുവില നൽകണമെന്നാണ് കർഷകരുടെ ആവശ്യം. അഗ്രികൾച്ചർ ഇക്കണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദർ ശർമ്മ ട്വിറ്ററിൽ ഈ വിഷയം പങ്കുവച്ചിരുന്നു.

ഡിസ്‌ക് രൂപത്തില്‍ കാര്‍ട്ടണ്‍ ബോക്‌സില്‍ ഒളിപ്പിച്ച് സ്വർണക്കടത്ത്; യുവതിയും യുവാവും പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, ഷാർജയിൽ നിന്ന് എത്തിയ യുവതി എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ഡിസ്‌ക് രൂപത്തില്‍ കാര്‍ട്ടണ്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലാണ് പാലക്കാട് സ്വദേശി മുഹമ്മദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

നോയ്ഡയിലെ ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു

ചട്ടങ്ങള്‍ ലംഘിച്ച് സൂപ്പര്‍ടെക് കമ്പനി ഡല്‍ഹിക്കടുത്ത് നോയിഡയില്‍ നിര്‍മിച്ച ഇരട്ട ടവര്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എ-യില്‍ സ്ഥിതിചെയ്തിരുന്ന അപെക്‌സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക് 2.30-ന് നിലംപതിച്ചത്. 3700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.

യുഎസ് യുദ്ധക്കപ്പലുകൾ തായ്‌വാൻ കടലിടുക്കിൽ – Express Kerala

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ മേഖലയില്‍ ചൈന- തായ്‌വാൻ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ യുഎസ് നേവിയുടെ രണ്ട് പടക്കപ്പലുകള്‍ ഞായറാഴ്ച തായ്‌വാൻ കടലിടുക്കിലൂടെ നീങ്ങിയതായി റിപ്പോര്‍ട്ട്. യുഎസ്എസ് ആന്റിറ്റം, യുഎസ്എസ് ചാൻസെല്ലോർസ്‌വില്ലെ എന്നീ കപ്പലുകളാണ് തായ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചത്.എന്നാല്‍ ഇത് സ്വഭാവികമായ നീക്കമാണെന്നും, സാധാരണ സഞ്ചാരത്തിലാണ് ഈ കപ്പലുകള്‍ എന്നാണ് യുഎസ് ഏഴാം കപ്പല്‍പ്പട വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.