തിരുവല്ലയിൽ വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റു

തിരുവല്ല കാരയ്ക്കലിൽ വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റു. മാധവശ്ശേരിൽ അമ്മിണിക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പ്രതി സജി ഒളിവിൽ പോയി. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. Read Also: തൃശൂരിൽ ഭാര്യയെയും ഭാര്യയുടെ മാതാപിതാക്കളെയും ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

എം.വി.​ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു.

മാധ്യമപ്രർത്തകൻ എം.എസ്.സന്ദീപ് അന്തരിച്ചു

കോട്ടയം: മാധ്യമപ്രർത്തകൻ എം.എസ്.സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു വരികയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ സീനിയർ സബ് എഡിറ്റർ വീണ ചന്ദാണ് ഭാര്യ. സംസ്കാരം പിന്നീട്.

ഗവർണർക്കെതിരെ വീണ്ടും മുഖപ്രസംഗവുമായി ജനയുഗം

ഗവർണർക്കെതിരെ വീണ്ടും മുഖപ്രസംഗവുമായി ജനയുഗം. മോദി അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് കേരള ഗവർണറുടെ ലക്ഷ്യമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.ജനാധിപത്യ മര്യാദകൾ ഉയർന്നു നിൽക്കുന്ന കേരളത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ പരിശ്രമിക്കുന്നു. സംഘപരിവാറിനോടുള്ള പ്രത്യയശാസ്ത്ര വിധേയത്വവും രാഷ്ട്രീയ അടിമത്തവും തെളിയിക്കാൻ അവസരങ്ങൾ തേടുന്നുവെന്നും കുറ്റപ്പെടുത്തൽ.

കോടിയേരി ബാലകൃഷ്ണനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകും

സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ .വിശ്രമത്തിൽ കഴിയുന്ന കോടിയേരിയെ കാണാൻ സിപിഐഎം നേതാക്കൾ എകെജി ഫ്ലാറ്റിലേക്കെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അം​ഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദർശിക്കാനെത്തിയത്.