യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ മേഖലയില്‍ ചൈന- തായ്‌വാൻ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ യുഎസ് നേവിയുടെ രണ്ട് പടക്കപ്പലുകള്‍ ഞായറാഴ്ച തായ്‌വാൻ കടലിടുക്കിലൂടെ നീങ്ങിയതായി റിപ്പോര്‍ട്ട്. യുഎസ്എസ് ആന്റിറ്റം, യുഎസ്എസ് ചാൻസെല്ലോർസ്‌വില്ലെ എന്നീ കപ്പലുകളാണ് തായ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചത്.എന്നാല്‍ ഇത് സ്വഭാവികമായ നീക്കമാണെന്നും, സാധാരണ സഞ്ചാരത്തിലാണ് ഈ കപ്പലുകള്‍ എന്നാണ് യുഎസ് ഏഴാം കപ്പല്‍പ്പട വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ് യുദ്ധക്കപ്പലുകൾ തായ്‌വാൻ കടലിടുക്കിൽ – Express Kerala
