പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്ന് കെ.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെ.മുരളീധരൻ എംപി. പിണറായി വിജയൻ മോദിയുടെ പ്രതിപുരുഷൻ. പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്നും കെ.മുരളീധരൻ പറ‍ഞ്ഞു.രാത്രി ആർഎസ്എസ് ഓഫിസിൽ പോയി പകൽമാന്യൻ ആകുകയാണ് പിണറായി. ഗാന്ധി ചിത്രം തകർത്തത് മാർക്സിസ്റ്റ് തന്നെയാണ്. മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പൊലീസ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി എൻ.ജയരാജ്

സിപിഐഎമ്മിനെയും പ്രതിരോധത്തിൽ ആക്കി ചീഫ് വിപ്പ് എൻ.ജയരാജ്. പോപ്പുലര്‍ ഫ്രണ്ട് സാംസ്കാരിക പരിപാടിയിൽ ഞാൻ മാത്രമല്ല സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ പേരുണ്ടെന്നും എൻ.ജയരാജ് ട്വന്റിഫോറിനോട് പറഞ്ഞു. പിന്നെ തന്നെ മാത്രം എന്തിന് ടാർഗറ്റ് ചെയ്യുന്നു എന്നും ജയരാജ് ചോദിച്ചു

കോണ്‍ഗ്രസിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് മനീഷ് തിവാരി

ഇന്ത്യയ്ക്കും കോണ്‍ഗ്രസിനും ഇടയില്‍ ഒരു വിടവ് രൂപപ്പെട്ടതായി തോന്നുവെന്നും ആത്മപരിശോധന ആവശ്യമാണെന്നും മനീഷ് തിവാരി. കോണ്‍ഗ്രസ് പുനരുജ്ജീവനം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച ‘ജി23’ നേതാക്കളില്‍ ഒരാളാണ് തിവാരി. ഈ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പശ്ചാത്തലത്തിലാണ് തിവാരിയുടെ പ്രതികരണം.

പിഎംഎല്‍എ വിധി: ഇ.ഡി സുപ്രീം കോടതിയില്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് (ഇ.ഡി) വിശാല അധികാരം നല്‍കുന്ന വിധി പുനഃപരിശോധിക്കുമെന്ന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചു. സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ചയാണ് ജൂലായ് 27-ലെ വിധി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ഇ.ഡി ഡെപ്യുട്ടി ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷകാറ്റ് ശക്തമായതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.ആഗസ്റ്റ് 31 വരെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും […]