പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, 30,000 രൂപ ആവശ്യപ്പെട്ട് ദൃശ്യം സഹോദരന് അയച്ചു; പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പെരുമ്പടന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിന്‍ എട്ടിക്കാട്ട് വീട്ടില്‍ അവിനാഷി (23) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമം വഴിയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.

രാജ്യത്ത് വൈകാതെ തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കും: കേന്ദ്ര സർക്കാർ

രാജ്യത്ത് എത്രയും പെട്ടെന്ന് തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ 5ജി ഇൻസ്റ്റാളേഷനുകൾ ആരംഭിച്ചിട്ടുണ്ട്. മികച്ച സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ വേണ്ട സംവിധാനങ്ങൾ രാജ്യത്തുടനീളം ഉടനെ തന്നെ സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് ടെലികോം കമ്പനികളെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ. അഴീക്കോട് ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. കൈക്കൂലി നോട്ടുകൾ വിഴുങ്ങിയതിനെ തുടർന്ന് ജോ ജോസഫിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.പൂതപ്പാറ സ്വദേശിയുടെ വീടിന് മുന്നിലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ജോ ജോസഫ് പണം ആവശ്യപ്പെട്ടത്. ഈ മാസം 10ന് ലൈൻ നീക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ ഷുക്കൂർ അപേക്ഷ സമർപ്പിച്ചിരുന്നു.

കെഎസ്ആർടിസി ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കും

കെഎസ്ആർടിസി സർവീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കാൻ തീരുമാനം. കോർപ്പറേഷന് നഷ്ടം ഉണ്ടാക്കിയ ജീവനക്കാരിൽ നിന്നും തുക തിരിച്ചു പിടിക്കാൻ സിഎംഡി ഉത്തരവിറക്കി. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ​ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്.

ഇടമലയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് 164 അടിയെത്തിയാൽ ഷട്ടറുകൾ തുറക്കും

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും നിലവിലെ മഴ മുന്നറിയിപ്പ് കണക്കിലെടുത്തും റൂൾ ലെവൽ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാ​ഗമായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിൽ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും.പെരിയാർ നദിയിൽ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ് ഉള്ളത്.