വി.വി.രാജേഷിന്റെ മുലകുടി മാറാത്ത മേയർ പരാമർശം രസകരം: ആര്യ രാജേന്ദ്രൻ

വി.വി.രാജേഷിന്റെ മുലകുടി മാറാത്ത മേയർ പരാമർശം രസകരമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കുടുംബവും രാഷ്ട്രീയവുമൊക്കെ ഓരോരുത്തരുടെയും സംസാരത്തിൽ വരും. വളർന്നു വന്ന സാഹചര്യവും പ്രധാനമെന്നും ആര്യ പറഞ്ഞു.വഞ്ചിയൂരിൽ എബിവിപി ഓഫിസുള്ളതായി അറിയില്ല. നഗരസഭാ രേഖകളിൽ അതില്ല. വനിതാ കൗൺസിലറുടെ കൈയിൽ എബിവിപിക്കാർ കയറി പിടിച്ചു. എബിവിപി ഓഫിസ് കേന്ദ്രീകരിച്ച് ആക്രമണം നടന്നു എന്ന് പറയുന്നത് തെറ്റാണ്.

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും.യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ പങ്കെടുക്കും. താൽക്കാലിക ക്രമീകരണം വേണോ, പുതിയ സെക്രട്ടറി വേണോ എന്ന് യോഗം തീരുമാനിക്കും.

റോഡിലെ കുഴികളുടെ എണ്ണമെടുക്കാൻ പൊലീസിന് നിർദേശം

സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ എസ് എച്ച് ഒമാർക്ക് നിര്‍ദ്ദേശം. അപകടകരമായ കുഴികളുടെ എണ്ണമെടുക്കാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാൻ എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി.റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തിലാകുന്നത് പതിവായതോടെയാണ് നീക്കം. വിഷയത്തില്‍ ഹൈക്കോടതിയടക്കം ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.

സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം, ഇഡി അന്വേഷണ കുരുക്കിലേക്ക് വലിച്ചിഴക്കുന്നു: കാനം 

സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണ കുരുക്കിലേക്ക് വലിച്ചിടാനാണ് ശ്രമം നടക്കുന്നതെന്ന് കാനം കുറ്റപ്പെടുത്തി. എൻഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഇതിന്വേണ്ടി കേന്ദ്രം ഉപയോഗിക്കുന്നതായും കാനം ആരോപിച്ചു. സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകന് വേണ്ടി ദുബായിലെ ഏറ്റവും വിലകൂടിയ വില്ല സ്വന്തമാക്കി മുകേഷ് അംബാനി

ദുബായില്‍ പുതിയ ആഡംബര ഭവനം സ്വന്തമാക്കി കോടീശ്വരന്‍ മുകേഷ് അംബാനി. മകന്‍ ആനന്ദ് അംബാനിയ്ക്ക് വേണ്ടിയാണ് ദുബായിലെ ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാം ജുമെയ്‌റയിലെ ഈ വില്ല വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാം ജുമെയ്‌റയിലെ വടക്കന്‍ മേഖലയിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. 80 മില്ല്യണ്‍ ഡോളര്‍(ഏകദേശം 639 കോടി രൂപ) തുകയ്ക്കാണ് ഈ വില്ല അംബാനി സ്വന്തമാക്കിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പത്ത് കിടപ്പുമുറികള്‍, ഒരു സ്വകാര്യ സ്പാ, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ പൂളുകള്‍ എന്നിവയെല്ലാം ഈ […]