കോണ്‍ഗ്രസിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് മനീഷ് തിവാരി

ഇന്ത്യയ്ക്കും കോണ്‍ഗ്രസിനും ഇടയില്‍ ഒരു വിടവ് രൂപപ്പെട്ടതായി തോന്നുവെന്നും ആത്മപരിശോധന ആവശ്യമാണെന്നും മനീഷ് തിവാരി. കോണ്‍ഗ്രസ് പുനരുജ്ജീവനം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച ‘ജി23’ നേതാക്കളില്‍ ഒരാളാണ് തിവാരി. ഈ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പശ്ചാത്തലത്തിലാണ് തിവാരിയുടെ പ്രതികരണം.