പിഎംഎല്‍എ വിധി: ഇ.ഡി സുപ്രീം കോടതിയില്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് (ഇ.ഡി) വിശാല അധികാരം നല്‍കുന്ന വിധി പുനഃപരിശോധിക്കുമെന്ന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചു. സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ചയാണ് ജൂലായ് 27-ലെ വിധി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ഇ.ഡി ഡെപ്യുട്ടി ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.