ഉദ്ഘാടനം കഴിഞ്ഞു, ഇതുവരെ പ്ലേ സ്റ്റോറില്‍ എത്തിയില്ല; ചോദ്യചിഹ്നമായി ‘കേരള സവാരി’

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആണ് ‘കേരള സവാരി’. ഉദ്​ഘാടനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ആപ്പ് ഇതുവരെ പ്ലേയ് സ്റ്റോറിൽ ലഭ്യമായിട്ടില്ല. ഇന്നലെ ഉച്ചയോടെ ഗൂഗിൾ പ്ലേ സ്റ്റോറിയിൽ ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ആപ്പ് ജനങ്ങൾക്ക് ലഭ്യമായിട്ടില്ല. തുടർന്ന് ഇന്നലെ രാത്രിയോടെ ആപ്പ് ലഭ്യമാകുമെന്ന് അറിയിപ്പുകൾ ഉണ്ടായെങ്കിലും ഇതുവരെ ആപ്പ് ലഭ്യമായിട്ടില്ല.

സിപിഎം സംസ്ഥാന സമിതി അടിയന്തരയോഗം, യെച്ചൂരിയും കാരാട്ടും പങ്കെടുക്കും 

സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ചേരും. ഞായറാഴ്ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരാനാണ് തീരുമാനം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും യോഗത്തില്‍ സംബന്ധിക്കും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നി വിഷയങ്ങള്‍ക്കിടെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.

ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി 2 മാസത്തിനകം പാഠ്യപദ്ധതി പരിഷ്‌കരിക്കണം – ഹൈക്കോടതി

ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കണം. വിദ്യാര്‍ഥികളുടെ പ്രായത്തിന് അനുസരിച്ചായിരിക്കണം ഇത്തരം പാഠ്യപദ്ധതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദ്ദേശം.

സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നു: കെ സുധാകരന്‍

ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സർക്കാരും ഇടതുമുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തലശ്ശേരിയിൽ ഫര്‍ണീച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും നഗരസഭയുമാണ്. കേരളം നിക്ഷേപ സൗഹൃദമെന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരവും നാട്യവുമാണെന്ന് ബോധ്യപ്പെടുന്നതാണ് ഈ സംഭവമെന്നും സുധാകരൻ പറഞ്ഞു.

ഗോരഖ്പൂർ വിദ്വേഷ പ്രസംഗക്കേസിൽ യോഗി ആദിത്യനാഥിന് ആശ്വാസം

ഗോരഖ്പൂർ വിദ്വേഷ പ്രസംഗക്കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വൻ ആശ്വാസം. ഗോരഖ്പൂർ കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗക്കേസിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. യോഗിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജി തള്ളി. ഹർജിയിൽ കഴമ്പില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.2007 ജനുവരി 27 ന് ഗോരഖ്പൂരിൽ നടന്ന വർഗീയ കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.