പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസ്; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കഠിനംകുളത്ത് കോൺവെന്റിൽ കയറി പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വലിയതുറ സ്വദേശികളായ മേഴ്‌സൺ, രഞ്ജിത്ത്, അരുൺ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ സഹായിച്ച ഒരാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നൽകി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു.

കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുത്തിയത് രാഹുല്‍, പക്വതയില്ല; രാജിക്കത്തില്‍ കടന്നാക്രമിച്ച് ഗുലാം നബി

കോണ്‍ഗ്രസിനോട് സലാം പറഞ്ഞ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനം. പക്വതയില്ലാത്ത രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കെട്ടുറപ്പും കൂടിയാലോചനാ സംവിധാനങ്ങളും തകര്‍ത്തെന്നും രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഗുലാം നബി ആസാദിന്റെ രാജിക്കത്ത് സോണിയയ്ക്ക് ലഭിച്ചത്.

അയോഗ്യത റിപ്പോര്‍ട്ട്; ചൂടുപിടിച്ച് ജാര്‍ഖണ്ഡ് രാഷ്ട്രീയം, സഖ്യ എംഎല്‍എമാരുടെ യോഗം വിളിച്ച് സോറന്‍

മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ചൂടുപിടിച്ച് ജാര്‍ഖണ്ഡിലെ രാഷ്ട്രീയ അന്തരീക്ഷം. സോറന്‍ അയോഗ്യനാണെന്നും, സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഇതിനിടെ നടപടി നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സോറനും സംഘവും. സഖ്യ എംഎല്‍എമാരുടെ യോഗം സോറന്‍ ഇന്ന് വിളിച്ചിട്ടുണ്ട്. സോറന്റെ റാഞ്ചിയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടക്കുക.

കോണ്‍സുല്‍ ജനറല്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച; കേന്ദ്രാനുമതി ആവശ്യമില്ലെന്ന വിശദീകരണം വിവാദത്തില്‍

യുഎഇ കോണ്‍സുല്‍ ജനറലുമായുള്ള ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി വിവാദത്തില്‍. നടപടി പ്രോട്ടോക്കോള്‍ ലംഘനമെന്ന് കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നാടുവിട്ടത് നഗരസഭയെ പേടിച്ചെന്ന് സംരംഭക ദമ്പതികള്‍; ഇരുവരും തലശ്ശേരിയില്‍ തിരിച്ചെത്തി

നഗരസഭയുടെ നടപടിക്ക് പിന്നാലെ നാടുവിട്ട സംരഭക ദമ്പതികളെ തിരിച്ച് തലശ്ശേരിയിലെത്തിച്ചു. തലശ്ശേരിയിലെ ഫണ്‍ ഫേണ്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് ഉടമകളായ രാജ് കബീറിനേയും ഭാര്യ ശ്രീദിവ്യയേയും കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെ ട്രെയിനില്‍ തലശ്ശേരിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവര്‍ തലശ്ശേരിയില്‍നിന്ന് പോയത്.