നാടുവിട്ടത് നഗരസഭയെ പേടിച്ചെന്ന് സംരംഭക ദമ്പതികള്‍; ഇരുവരും തലശ്ശേരിയില്‍ തിരിച്ചെത്തി

നഗരസഭയുടെ നടപടിക്ക് പിന്നാലെ നാടുവിട്ട സംരഭക ദമ്പതികളെ തിരിച്ച് തലശ്ശേരിയിലെത്തിച്ചു. തലശ്ശേരിയിലെ ഫണ്‍ ഫേണ്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് ഉടമകളായ രാജ് കബീറിനേയും ഭാര്യ ശ്രീദിവ്യയേയും കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെ ട്രെയിനില്‍ തലശ്ശേരിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവര്‍ തലശ്ശേരിയില്‍നിന്ന് പോയത്.