ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി 2 മാസത്തിനകം പാഠ്യപദ്ധതി പരിഷ്‌കരിക്കണം – ഹൈക്കോടതി

ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി വിദഗ്ധ സമിതി രൂപവത്കരിക്കണം. വിദ്യാര്‍ഥികളുടെ പ്രായത്തിന് അനുസരിച്ചായിരിക്കണം ഇത്തരം പാഠ്യപദ്ധതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദ്ദേശം.