സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ചേരും. ഞായറാഴ്ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരാനാണ് തീരുമാനം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും യോഗത്തില്‍ സംബന്ധിക്കും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നി വിഷയങ്ങള്‍ക്കിടെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സമിതി അടിയന്തരയോഗം, യെച്ചൂരിയും കാരാട്ടും പങ്കെടുക്കും
