ലോകയുക്ത ബിൽ നിയമസഭയിൽ ‘ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളത്,ദൗര്‍ഭാഗ്യകരം ‘ പ്രതിപക്ഷനേതാവ്

വിവാദങ്ങള്‍ക്കിടെ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതി.ജൂദീഷ്യൽ അധികാരത്തെ കവർന്നെടുക്കുന്ന അപ്പലേറ്റ് അതോറീട്ടി ആയി എക്‌സിക്യുറ്റീവ് മാറുന്നു സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായ ഭേദഗതിയാണ് വരുന്നത്.ജുഡീഷ്യൽ സംവിധാനത്തിന്‍റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും.ഭേദഗതി ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്‍റെ ലംഘനമാണ്. .സിപിഐ മന്ത്രിമാരെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു

ഇന്ന് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതൽ രണ്ട് ദിവസം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കാലവർഷം കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

സ്ത്രീത്വത്തെ അപമാനിച്ച കേസ്: സൂരജ് പാലാക്കാരന് ജാമ്യം

യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് നടപടി. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മധ്യമത്തിലൂടെ പരാമർശങ്ങൾ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെ ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് യുട്യൂബർ ഹൈക്കോടതിയെ സമീപിച്ചത്.

പ്രവാചക നിന്ദ: നൂപുർ ശർമക്ക് പിന്നാലെ എംഎൽഎ രാജാ സിങ്ങും അറസ്റ്റിൽ

പ്രവാചക നിന്ദാ വിഷയത്തിൽ ബിജെപി വക്താവായിരുന്ന നൂപുർ ശർമക്ക് പിന്നാലെ വിവാദത്തിലായി മറ്റൊരു ബിജെപി എംഎൽഎ രാജാ സിങ്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎക്കെതിരെ ഹൈദരാബാദിൽ വ്യാപകമായ പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് ഇന്ന് രാവിലെ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനക്കേസ്: മോൻസൺ മാവുങ്കലിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മോൻസൺന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.