സ്ത്രീത്വത്തെ അപമാനിച്ച കേസ്: സൂരജ് പാലാക്കാരന് ജാമ്യം

യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് നടപടി. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മധ്യമത്തിലൂടെ പരാമർശങ്ങൾ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെ ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് യുട്യൂബർ ഹൈക്കോടതിയെ സമീപിച്ചത്.