ബിൽക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ച് ​ഗുജറാത്ത് സർക്കാർ നടപടിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടു പേരുമാണ് കോടതിയെ സമീപിച്ചത്. ഹർജി അടിയന്തിരമായി കേൾക്കണമെന്ന് അഭിഭാഷകൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു

‘വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, തുറമുഖ നിർമ്മാണം നിർത്തി വക്കില്ല’ മുഖ്യമന്ത്രി സഭയില്‍

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എം വിന്‍സന്‍റ് എം എല്‍ എ യാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.പ്രമേയം. വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഗണനയിലാണെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ അടിയന്തരമായി വാടകവീട്ടിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

‘ദൈവങ്ങൾ ബ്രാഹ്മണർ, പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാം’: ജെഎൻയു വൈസ് ചാൻസലർ

‘നരവംശശാസ്ത്രപരമായി’ ദൈവങ്ങൾ ഉയർന്ന ജാതിയിൽ പെട്ടവരല്ലെന്നും പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാമെന്നും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. ജാതി സംബന്ധമായ അക്രമങ്ങൾ നിരന്തരം വാർത്തയാകുന്നതിനിടെയാണ് ശാന്തിശ്രീയുടെ പരാമർശം.

‘ഗവര്‍ണര്‍ക്ക് അധികാരം നൽകിയാൽ സ്ഥിതിയെന്താകും? ലോകായുക്തയിൽ സിപിഎമ്മിന് വഴങ്ങി സിപിഐ

ലോകായുക്താ ബില്ലിൽ സിപിഎമ്മിന് വഴങ്ങി സിപിഐ. ലോകായുക്ത വിധിയിൽ പരമാധികാരം നിയമസഭക്കാണെന്ന് മുതി‍ര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വം കോഴിക്കോട്ട് പറഞ്ഞു. ഗവര്‍ണര്‍ക്ക് അധികാരം നൽകിയാൽ സ്ഥിതിയെന്താകുമെന്ന് ചോദിച്ച ബിനോയ് വിശ്വം, സഭക്കാണ് അധികാരമെന്നും ഗവര്‍ണര്‍ക്കോ വിരമിച്ച ജഡ്ജിക്കോ അല്ലെന്നും വ്യക്തമാക്കി.

‘വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, തുറമുഖ നിർമ്മാണം നിർത്തി വക്കില്ല’ മുഖ്യമന്ത്രി സഭയില്‍

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എം വിന്‍സന്‍റ്; എം എല്‍ എ യാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സമരത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്.സമർക്കാർ എല്ലാവരും വിഴിഞ്ഞത്തുകാർ അല്ല.പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ട്.സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു