‘ദൈവങ്ങൾ ബ്രാഹ്മണർ, പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാം’: ജെഎൻയു വൈസ് ചാൻസലർ

‘നരവംശശാസ്ത്രപരമായി’ ദൈവങ്ങൾ ഉയർന്ന ജാതിയിൽ പെട്ടവരല്ലെന്നും പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാമെന്നും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. ജാതി സംബന്ധമായ അക്രമങ്ങൾ നിരന്തരം വാർത്തയാകുന്നതിനിടെയാണ് ശാന്തിശ്രീയുടെ പരാമർശം.