ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ച് ഗുജറാത്ത് സർക്കാർ നടപടിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടു പേരുമാണ് കോടതിയെ സമീപിച്ചത്. ഹർജി അടിയന്തിരമായി കേൾക്കണമെന്ന് അഭിഭാഷകൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
ബിൽക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി
