വിവാദങ്ങള്‍ക്കിടെ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതി.ജൂദീഷ്യൽ അധികാരത്തെ കവർന്നെടുക്കുന്ന അപ്പലേറ്റ് അതോറീട്ടി ആയി എക്‌സിക്യുറ്റീവ് മാറുന്നു സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായ ഭേദഗതിയാണ് വരുന്നത്.ജുഡീഷ്യൽ സംവിധാനത്തിന്‍റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും.ഭേദഗതി ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്‍റെ ലംഘനമാണ്. .സിപിഐ മന്ത്രിമാരെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു
ലോകയുക്ത ബിൽ നിയമസഭയിൽ ‘ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളത്,ദൗര്‍ഭാഗ്യകരം ‘ പ്രതിപക്ഷനേതാവ്
