ബീഹാർ മഹാസഖ്യത്തില്‍ മന്ത്രിമാരെ ചൊല്ലി തർക്കം

മന്ത്രി സഭ രൂപീകരിച്ച് അധികം ദിവസങ്ങൾ പിന്നിടും മുമ്പേ ബിഹാര്‍ മഹാസഖ്യത്തില്‍ അതൃപ്തി. ആർജെഡിയുടെ നിയമമന്ത്രിക്കെതിരായ കേസിനെ ചൊല്ലി ബിഹാര്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. പ്രതിപക്ഷ വിമര്‍ശനം ശക്തമായതോടെ മന്ത്രി കാര്‍ത്തിക് സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെയും ജെഡിയുവിലെയും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പട്ടു. മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഇതിനിടെ ജെഡിയു എംഎല്‍എ ഭീഷണി മുഴക്കി. നിയമമന്ത്രി കാര്‍ത്തിക് സിംഗിനെതിരെ 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് മുറുകുന്നത്.

റോഡുകളിലെ കുഴികൾ: അപകടങ്ങൾ പതിവാകുന്നതിൽ ആശങ്ക, ഇത് മനുഷ്യ നിർമ്മിത ദുരന്തമെന്നും ഹൈക്കോടതി

ദേശീയ പാതയിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നതിൽ ആശങ്ക ഉണ്ടെന്നു ഹൈക്കോടതി. ഇത് മനുഷ്യ നിർമ്മിത ദുരന്തം ആണ്. ആരാണ് ഇതിന് ഉത്തരവാദികൾ എന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി ചോദിച്ചു. കോടതി ഇടപെടലിൽ റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയ പാത അതോറിറ്റി മറുപടി നല്‍കി.

‘കാപ്പ ചുമത്തിയാൽ പ്രതിരോധിക്കും, സ്റ്റാലിന്‍റെ റഷ്യയല്ലിത്’ വി ഡി സതീശൻ

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.

മകനെ മർദിക്കുന്നതുകണ്ട് പിതാവ് മരിച്ച സംഭവം; ബസ് ജീവനക്കാർ അറസ്റ്റിൽ

സ്വകാര്യ ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ട് പിതാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിലായി. വൈപ്പിൻ സ്വദേശി ടിന്റു, മിഥുൻ മോഹൻ എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി ഫസലുദീനാണ് മകന് നേരെ കത്തി വീശുന്നത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചത്. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അച്ഛനും അമ്മയും ഉൾപ്പെടെ 5 പേർ കാറിൽ ഉണ്ടായിരുന്നു.

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഒരു കിലോ ജയ അരിക്ക് ചില്ലറവിപണിയിൽ 52 രൂപയാണ് വില. കുറുവ അരിക്ക് 40 രൂപയായി. നാല് മാസത്തിനുള്ളിൽ ജയ അരിക്ക് 10 രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. ജയ, വടി മട്ട, കുറുവ അരികൾക്കാണ് വില ഗണ്യമായി കൂടിയത്.ആന്ധ്രപ്രദേശിൽ നിന്ന് അരി വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.