ബീഹാർ മഹാസഖ്യത്തില്‍ മന്ത്രിമാരെ ചൊല്ലി തർക്കം

മന്ത്രി സഭ രൂപീകരിച്ച് അധികം ദിവസങ്ങൾ പിന്നിടും മുമ്പേ ബിഹാര്‍ മഹാസഖ്യത്തില്‍ അതൃപ്തി. ആർജെഡിയുടെ നിയമമന്ത്രിക്കെതിരായ കേസിനെ ചൊല്ലി ബിഹാര്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. പ്രതിപക്ഷ വിമര്‍ശനം ശക്തമായതോടെ മന്ത്രി കാര്‍ത്തിക് സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെയും ജെഡിയുവിലെയും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പട്ടു. മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഇതിനിടെ ജെഡിയു എംഎല്‍എ ഭീഷണി മുഴക്കി. നിയമമന്ത്രി കാര്‍ത്തിക് സിംഗിനെതിരെ 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് മുറുകുന്നത്.