ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസ്: മലയാളികളും പ്രതികള്‍

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിൽ രണ്ട് മലയാളികളും പ്രതികൾ. മുംബൈയിൽ താമസിക്കുന്ന വിജയ് നായർ അഞ്ചാം പ്രതിയും തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രൻപിള്ള 14-ാം പ്രതിയുമാണ്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. കേസിൽ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് സിബിഐ അന്വേഷണം നടത്തുന്നത്.

ക്യാപ്റ്റൻ നിർമ്മൽ ശിവരാജന് വിട; സല്യൂട്ട് നൽകി യാത്രയാക്കി ഭാര്യ

മധ്യപ്രദേശിൽ പ്രളയത്തിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം സംസ്കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദർശനത്തിന് ശേഷം പച്ചാളം പൊതുശ്മശാനത്തിലാണ് മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നൽകിയാണ് ഭർത്താവ് നിർമ്മലിനെ യാത്രയാക്കിയത് വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു

വിഴിഞ്ഞത്തെ സമരം തീ‍ര്‍ക്കാൻ മുഖ്യമന്ത്രി ച‍ര്‍ച്ച നടത്തും: മന്ത്രിമാരും സമരസമിതിയുമായുള്ള ചര്‍ച്ച അവസാനിച്ചു

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീ‍ര്‍പ്പാക്കാനായി ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ, ഗതാഗതമന്ത്രി ആൻ്റണി രാജു എന്നിവരുമായി സമരക്കാ‍‍ര്‍ നടത്തിയ ച‍ര്‍ച്ച അവസാനിച്ചു. രണ്ടരമണിക്കൂ‍ര്‍ നീണ്ട ച‍ര്‍ച്ചയിൽ അനുകൂല പ്രതികരണമാണ് മന്ത്രിമാരിൽ നിന്നുണ്ടായതെന്ന് സമരസമിതി നേതാവും ലത്തീൻ അതിരൂപത വികാരിയുമായ ജനറൽ യൂജിൻ പെരേര പറഞ്ഞു.

തുട‍‍ര്‍ച്ചയായ സുരക്ഷാവീഴ്ച: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 20 വാച്ച്മാൻ തസ്തിക സൃഷ്ടിച്ച് ഉത്തരവായി

കോഴിക്കോട് കുതരിവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കായി 20 വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്രയും വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത്.ഇതുകൂടാതെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാര്‍ക്ക്, 4 ഹോസ്പിറ്റര്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഇവരെ നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പൊലീസുകാരനെ വെടിവെച്ച് ശേഷം മുങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; ഒടുവില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

രണ്ടു ദശാബ്ദങ്ങളായി പൊലീസ് കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ബിഹാര്‍ മുന്‍ എംഎല്‍എ രഞ്ജന്‍ തിവാരി അറസ്റ്റില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം റക്സൗളില്‍ വച്ചാണ് രഞ്ജന്‍ പിടിയിലായതതെന്ന് പൊലീസ് അറിയിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിയുയര്‍ത്തിയതിന് ഉത്തര്‍ പ്രദേശ് പൊലീസാണ് രഞ്ജനെതിരെ കേസ് എടുത്തിരുന്നത്. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷവും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിടികൂടുന്നവര്‍ക്ക് 25,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.