രണ്ടു ദശാബ്ദങ്ങളായി പൊലീസ് കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ബിഹാര്‍ മുന്‍ എംഎല്‍എ രഞ്ജന്‍ തിവാരി അറസ്റ്റില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം റക്സൗളില്‍ വച്ചാണ് രഞ്ജന്‍ പിടിയിലായതതെന്ന് പൊലീസ് അറിയിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിയുയര്‍ത്തിയതിന് ഉത്തര്‍ പ്രദേശ് പൊലീസാണ് രഞ്ജനെതിരെ കേസ് എടുത്തിരുന്നത്. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷവും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിടികൂടുന്നവര്‍ക്ക് 25,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പൊലീസുകാരനെ വെടിവെച്ച് ശേഷം മുങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; ഒടുവില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍
